1 രൂപക്ക്‌ ഒരു ലിറ്റർ ശുദ്ധജലം; വാട്ടർ എടിഎം സ്ഥാപിച്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് Jobbery Business News

ഹരിതചട്ടങ്ങൾ പാലിച്ച് ശുദ്ധമായ കുടിവെള്ളം നൽകാൻ വാട്ടർ എടിഎം സ്ഥാപിച്ചു തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്‌. ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 3.5 ലക്ഷം രൂപ ചെലവിൽ തലപ്പുഴ ടൗണിലാണ് വാട്ടർ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് സൗകര്യപ്രദവും തുച്ഛമായ നിരക്കിലും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നൽകുന്ന ജലവിതരണ യൂണിറ്റാണ് വാട്ടർ എടിഎം മെഷീൻ. വെള്ളം ശുദ്ധീകരിക്കാൻ നൂതന ഫിൽട്രേഷൻ സാങ്കേതമായ റിവേഴ്‌സ് ഓസ്‌മോസിസ് സംവിധാനമാണ് ഉപയോഗിച്ചിരി ക്കുന്നത്.

ഒരു ലിറ്റർ ശുദ്ധജലത്തിന് ഒരു രൂപയാണ് നിരക്ക്. ഒരു രൂപ നാണയം മെഷീനിൽ ഇട്ടാൽ ഒരു ലിറ്റർ വെള്ളം ലഭിക്കും. 5 രൂപ ഇട്ടാൽ അഞ്ചു ലിറ്ററും 10 രൂപയ്ക്ക് 10 ലിറ്ററും ലഭിക്കും. പണം ജി പേ, ഫോൺ പേ ആയും നൽകാം. ജലം ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം. പൊതുവിപണിയിൽ ഒരു ലിറ്റർ വെള്ളത്തിന്‌ 20 രൂപയാണ് ഈടാക്കുന്നത്.കടകളിൽ നിന്നും മിനറൽ വാട്ടർ വാങ്ങുമ്പോൾ ബാക്കിയാകുന്ന പ്ലാസ്റ്റിക് കുപ്പിയുടെ സംസ്ക്കരണ പ്രശ്നത്തിനും വാട്ടർ എടിഎം പരിഹാരമാകുന്നു.വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിയ്ക്ക് ദോഷമാകുന്ന പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഇല്ലാതാക്കുകയുമാണ് വിനോദസഞ്ചാര പ്രാധാന്യം കൂടിയുള്ള തവിഞ്ഞാൽ ലക്ഷ്യം വെക്കുന്നത്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *