Now loading...
2032 ആകുമ്പോഴേക്കും ഇന്ത്യയില്‍ 123 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ എനര്‍ജി സ്റ്റോറേജ് അലയന്‍സ് ആന്‍ഡ് കസ്റ്റമൈസ്ഡ് എനര്‍ജി സൊല്യൂഷന്‍സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സുസ്ഥിര വികസനം കൈവരിക്കുന്നതിനും 2070 ആകുമ്പോഴേക്കും നെറ്റ് സീറോ എമിഷന്‍ കൈവരിക്കുന്നതിനും ഇവി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയയുണ്ട്.
2030 ല്‍ നിശ്ചയിച്ചിട്ടുള്ള 30 ശതമാനം ഇലക്ട്രിക് വാഹന വ്യാപനം എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഇതിന് കഴിയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, നാല് ചക്ര വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്ന നയങ്ങളാണ് ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മൂലധന സബ്സിഡികളും ഇതില്‍ പ്രധാ്‌നമാണ്.
ഇത് ദേശീയ ഇവി ടാര്‍ഗെറ്റ്‌സ് സാഹചര്യവുമായി യോജിക്കുന്നു. സുസ്ഥിര ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇവിടെ പ്രകടമാകുന്നു.
2024-ല്‍ രാജ്യത്തെ ഭൂരിപക്ഷം ഇവികളും ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളുമാണ്. നേരെമറിച്ച്, ഇലക്ട്രിക് ഫോര്‍ വീലറുകള്‍ ഏകദേശം 6 ശതമാനം മാത്രമാണ്. അതേസമയം ഇലക്ട്രിക് ബസുകളും ട്രക്കുകളും 1 ശതമാനത്തില്‍ താഴെയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച്, 2024 ല്‍, ഏകദേശം 220,000 വ്യക്തിഗത ഇലക്ട്രിക് ഫോര്‍ വീലറുകള്‍ റോഡുകളിലുണ്ടായിരുന്നു. അവയില്‍ ഭൂരിഭാഗവും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ സ്ഥാപിച്ചിട്ടുള്ള ടൈപ്പ്-2 എസി ചാര്‍ജറുകളെ ആശ്രയിച്ചിരുന്നു.
2024-ല്‍ ഇന്ത്യയില്‍ ഏകദേശം 76,000 പൊതു, ക്യാപ്റ്റീവ് ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ടായിരുന്നു. ഇതു വളരുകയാണ്. ജനങ്ങള്‍ ഇവികളിലേക്ക് മാറുന്നത് അതിവേഗമല്ലെങ്കിലും ക്രമേണ ഉയരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
Jobbery.in
Now loading...