February 8, 2025
Home » 55 കഴിഞ്ഞവർക്ക് ഒരു അടിപൊളി ബാങ്ക് അക്കൗണ്ട്; നേട്ടങ്ങൾ പല വിധം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം Jobbery Business News

എല്ലാ ഇന്ത്യന്‍ ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന അക്കൗണ്ടുകളിലൊന്നാണ് സേവിങ്സ് ബാങ്ക് അക്കൗണ്ട്. ഉടമകള്‍ക്ക് പെട്ടെന്ന് പണം നിക്ഷേപിക്കാനും എടുക്കാനും അതില്‍ നിന്ന് പലിശ നേടാനും കഴിയും എന്നതാണ് സേവിങ്സ് അക്കൗണ്ടിന്റെ സവിശേഷത. നിക്ഷേപത്തിനും പിന്‍വലിക്കലിനും പരിമിതികളില്ല തുടങ്ങിയ ഘടകങ്ങളും ഇതിന്റെ സവിശേഷതയാണ്. എന്നാൽ ഇതാ മുന്‍നിര പൊതുമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് 55 വയസു കഴിഞ്ഞവർക്കു മാത്രമായി ‘എസ്റ്റീം’ എന്ന പേരിൽ പുതിയ ഒരു സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുകയാണ്. എന്താണ് ഈ സ്‌കീമിന്റെ പ്രത്യേകതകൾ എന്ന് പരിശോധിക്കാം.

എസ്റ്റീം അക്കൗണ്ടിൻ്റെ സവിശേഷതകള്‍ 

1. കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് കവര്‍ 

ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തി സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഹോസ്പിറ്റല്‍ ക്യാഷ് സൗകര്യം, ഡോക്ടര്‍ ഓണ്‍ കോള്‍ സൗകര്യം എന്നിവ ഉള്‍പ്പെടുന്നു.

2. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് 

ഇടപാടുകാർക്ക് മൂന്നു മാസത്തിൽ രണ്ടു തവണ കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസിന് അര്‍ഹത.

3. എക്സ്‌ക്ലൂസീവ് ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍ 

ആരോഗ്യം, അവശ്യ സേവനങ്ങള്‍, മുതിര്‍ന്ന പരിചരണ സേവനങ്ങള്‍ തുടങ്ങിയവയില്‍ പ്രത്യേക ആനൂകൂല്യങ്ങള്‍.

4. പ്രത്യേക കുടുംബ ആനുകൂല്യങ്ങള്‍ 

പങ്കാളിക്ക് ഒരു കോംപ്ലിമെന്ററി സീറോ ബാലന്‍സ് അക്കൗണ്ടും കൊച്ചുമക്കള്‍ക്ക് രണ്ട് സീറോ ബാലന്‍സ് കിഡ്സ് അക്കൗണ്ടും ലഭിക്കും.

5. സാധാരണയായി ഉപയോഗിക്കുന്ന 10 ബാങ്കിംഗ് സേവനങ്ങള്‍ക്ക് സീറോ ചാര്‍ജ്

ഡെബിറ്റ് കാര്‍ഡ് ഇഷ്യു, ഡെബിറ്റ് കാര്‍ഡ് എ.എം.സി, ഇമെയില്‍ അലേര്‍ട്ടുകള്‍, എസ്.എം.എസ്. അലര്‍ട്ടുകള്‍, എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്., ഡി.ഡി., ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്മെന്റുകള്‍, ബാലന്‍സ് ആന്‍ഡ് പലിശ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങൾ തികച്ചും സൗജന്യം.

6. ലോക്കര്‍ റെന്റ് ആന്‍ഡ് ഡീമാറ്റ് എ.എം.സി. ഇളവുകള്‍ 

ലോക്കര്‍ വാടകയില്‍ 25 ശതമാനം കിഴിവ്, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്ന ആദ്യ വര്‍ഷത്തേക്ക് എ.എം.സി. ഈടാക്കുന്നതല്ല.

 കൂടുതലറിയാന്‍ www.federalbank.co.in/esteem-savings-accoutn എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *