Now loading...
പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി നേടാം
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 21 രാവിലെ 9.30 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി യും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി https://tinyurl.com/3upy7w5u ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്:, 0471-2304577.
(adsbygoogle = window.adsbygoogle || []).push({});
സർക്കാർ എൻജിനിയറിങ് കോളേജിൽ നിയമനം
തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 18ന് രാവിലെ 10ന് നടക്കും.
സ്കൂൾ ഓഫ് ആർക്കിടെക്ചർ & പ്ലാനിങ്, കെമിക്കൽ, എൻജിനിയറിങ് വിഭാഗത്തിലേക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 19ന് രാവിലെ 10ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in .
അധ്യാപക ഒഴിവ്
തിരുവനന്തപുരം കരിക്കകം ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി (മലയാളം), എച്ച്.എസ്.ടി (ഇംഗ്ലീഷ്) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16ന് രാവിലെ 10 ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.
(adsbygoogle = window.adsbygoogle || []).push({});
കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റര്‍
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കമ്മ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിമണ്‍ സ്റ്റഡീസ്/ജെന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള വനിതകള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പകര്‍പ്പും സഹിതം ജൂണ്‍ 18 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍- 9497448874.
Now loading...