Now loading...
മെയ്മാസത്തില്‍ രാജ്യത്തുനിന്നുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 74 ശതമാനം കുതിപ്പ്. കയറ്റുമതിമൂല്യം 3.09 ബില്യണ്‍ ഡോളര്‍ കടന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേമാസം കയറ്റുമതി 1.78 ബില്യണ്‍ ഡോളറായിരുന്നു.
മെയ്മാസത്തിലെ കയറ്റുമതി കണക്ക് ഇതുവരെയുള്ളതില്‍വെച്ച് രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്. മാര്‍ച്ചില്‍ കയറ്റുമതി 3.1 ബില്യണ്‍ ഡോളറായിരുന്നു.
യുഎസ് പ്രഖ്യാപിച്ച പസ്പര താരിഫുകള്‍ ഒഴിവാക്കുന്നതിനായി ഏപ്രില്‍മുതല്‍ ആപ്പിള്‍ യുഎസിലേക്ക് കയറ്റുമതി വര്‍ധിപ്പിച്ചിരുന്നു. ഇക്കാരണത്താലാണ് കയറ്റുമതിയില്‍ വന്‍ വര്‍ധനവ് ഉണ്ടായത്.
ആപ്പിളിന്റെ നടപടി മൂലം ഏപ്രില്‍, മെയ് മാസങ്ങളില്‍ മൊബൈല്‍ ഫോണുകളുടെ കയറ്റുമതി 5.5 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. വര്‍ധിച്ച കയറ്റുമതിക്ക് ആപ്പിളിന്റെ മൂന്ന് വിതരണക്കാരാണ്് പ്രധാനപ്പെട്ട സംഭാവന നല്‍കുന്നത്.
പിഎല്‍ഐ സ്കീം പ്രഖ്യാപിച്ച ശേഷം കയറ്റുമതി ഓരോ വര്ഷവുംഅതിവേഗം വര്‍ധിക്കുന്നു.കണക്കുകള്‍ പ്രകാരം 2023 സാമ്പത്തികവര്‍ഷത്തില്‍ ഇത് 11.1 ബില്യണ്‍ ഡോളറായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 15.6 ബില്യണ്‍ ആയി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 24.1 ബില്യണ്‍ ഡോളറുമായി.
2025 സാമ്പത്തിക വര്‍ഷത്തില്‍ എഞ്ചിനീയറിംഗ് ഗുഡ്സിനും പെട്രോളിയത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള കയറ്റുമതി വാഭാഗമായി ഇലക്ട്രോണിക്സ് മാറി.
ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കയറ്റുമതി വിഭാഗമായിരുന്നു ഇലക്ട്രോണിക്സ്.
2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളില്‍ ഇലക്ട്രോണിക്സ് കയറ്റുമതിയുടം 59 ശതമാനവും മൊബൈല്‍ ഫോമുകളായിരുന്നു എന്നത് പ്രത്യേകതയാണ്.
എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ചെലവ് കുറയ്ക്കുകയും കയറ്റുമതി ലക്ഷ്യമിട്ടുള്ള മൊബൈല്‍ഫോണുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതില്‍ ചൈനക്കും വിയറ്റ്നാമിനും പിന്നിലാണ് ഇന്ത്യ.
Jobbery.in
Now loading...