പശ്ചിമേഷ്യാ സംഘര്‍ഷം: ടാറ്റാ സ്റ്റീല്‍ സുരക്ഷിതമെന്ന് കമ്പനി Jobbery Business News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ കാര്യമായ ആഘാതം ചെലുത്തിയില്ലെന്ന് കമ്പനി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ടിവി നരേന്ദ്രന്‍. എസ്സിസിഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ 95 ശതമാനം വില്‍പ്പനയും ആഭ്യന്തരമായി ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ചാണ് നടക്കുന്നതെന്ന് നരേന്ദ്രന്‍ പറഞ്ഞു. അതിനാല്‍, കമ്പനിയില്‍ മൊത്തത്തിലുള്ള ആഘാതം തല്‍ക്കാലം വലുതായിരിക്കില്ല. പക്ഷേ സംഘര്‍ഷം ദീര്‍ഘകാലം നീണ്ടുനിന്നാല്‍, ടാറ്റ സ്റ്റീല്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ അതിന്റെ ആഘാതം അനുഭവപ്പെടും.

ഇറാനും ഇസ്രയേലും തമ്മില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനെ നരേന്ദ്രന്‍ സ്വാഗതം ചെയ്യുകയും ശത്രുത കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

‘എന്നിരുന്നാലും, ടാറ്റ സ്റ്റീല്‍ ഒരു ആഗോള കമ്പനിയായതിനാല്‍, അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണം,’ അദ്ദേഹം പറഞ്ഞു. യുഎസ് ചുമത്തിയ തീരുവയിലെ വര്‍ദ്ധനവ് ആഗോളതലത്തില്‍ ഈ മേഖലയ്ക്ക് ഒരു വെല്ലുവിളിയാണെന്ന് ടാറ്റ സ്റ്റീല്‍ സിഇഒ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

‘ഞങ്ങളുടെ ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കുമാണ്,’ അദ്ദേഹം പറഞ്ഞു, ആ രാജ്യങ്ങളിലെ കമ്പനിയുടെ ഉപഭോക്താക്കള്‍ ചെലവ് വര്‍ധിക്കുന്നതിന്റെ ആഘാതം വഹിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ദീര്‍ഘനേരം നീണ്ടുനിന്നാല്‍ എണ്ണവിലയിലെ വര്‍ദ്ധനവിനൊപ്പം ഷിപ്പിംഗ്, ഷിപ്പിംഗ് ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ് എന്നിവയുടെ ചെലവും വര്‍ദ്ധിക്കുമെന്ന് നരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എണ്ണവില കുതിച്ചുയരുകയായിരുന്നുവെന്നും സംഘര്‍ഷം തുടര്‍ന്നാല്‍ ഇനിയും വില ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ചുണ്ണാമ്പുകല്ല് വാങ്ങുകയും അവിടേക്ക് ഉരുക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. സംഘര്‍ഷം നീണ്ടുനിന്നാല്‍ ലോജിസ്റ്റിക് ചെലവ് തീര്‍ച്ചയായും വര്‍ദ്ധിക്കും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ 6.5 ശതമാനം ജിഡിപി വളര്‍ച്ചയെക്കുറിച്ചും നരേന്ദ്രന്‍ സംസ്ാരിച്ചു. ‘ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ്, പക്ഷേ നമ്മള്‍ അത് നിലനിര്‍ത്തേണ്ടതുണ്ട് എന്നത് പ്രധാനമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *