എളവള്ളി:പഞ്ചായത്തിലെ കാക്കശ്ശേരിയിൽ കറുപ്പം വീട്ടിൽ അബ്ദുവിൻ്റെ വീട്ടിലെ വിറക് പുരയിൽ നിന്നും ആറടിയോളം നീളമുള്ള മൂർഖനെ പിടികൂടി. വിറക് പുരയിൽ നിന്ന് ചകിരി എടുക്കുന്ന സമയത്താണ് മൂർഖനെ കണ്ടെത്തിയത്
വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ്, ജനപ്രതിനിധികളായ സുരേഷ് കരുമത്തിൽ പി എം അബു എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദരെ വിളിച്ചു വരുത്തി മൂർഖനെ പിടികൂടുകയായിരുന്നു. പാമ്പിനെ വനം വകുപ്പിന് കൈമാറും.
The post വിറക് പുരയിൽ നിന്നും ആറടിയോളം നീളമുള്ള മൂർഖനെ പിടികൂടി. appeared first on News One Thrissur.