Now loading...
കാര്‍ഷിക വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും ലക്ഷ്യമിട്ട്, കൃഷിഭൂമിയിലെ മരം മുറിക്കല്‍ ലളിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കരട് നിയമങ്ങള്‍ അവതരിപ്പിച്ചു.
കാര്‍ഷിക ഭൂമികളിലെ മരങ്ങള്‍ മുറിക്കുന്നതിനുള്ള മാതൃകാ നിയമങ്ങള്‍’ നിയന്ത്രണ പ്രക്രിയകള്‍ ലഘൂകരിക്കാനും, വനങ്ങള്‍ക്ക് പുറത്ത് മരങ്ങളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനും, കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും ലക്ഷ്യമിടുന്നു.
ഇതിനകം രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി ഈ നിയമങ്ങള്‍ക്കായുള്ള കമ്മിറ്റിയായി പ്രവര്‍ത്തിക്കും. ഇനി മുതല്‍ റവന്യൂ, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും.
മരങ്ങള്‍, പ്രത്യേകിച്ച് വാണിജ്യ മൂല്യമുള്ള ഇനങ്ങള്‍, വെട്ടിമാറ്റുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള നിയമങ്ങള്‍ ലളിതമാക്കി, കാര്‍ഷിക വനവല്‍ക്കരണം എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും കാര്‍ഷിക ഭൂമികളില്‍ നിന്നുള്ള തടി ഉല്പാദനം വര്‍ദ്ധിപ്പിക്കാമെന്നും കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കും. അപേക്ഷകളുടെ പരിശോധനയ്ക്കും കൃഷിഭൂമിയില്‍ നിന്നുള്ള തടി ഗതാഗതത്തിനും ഇത് ഏജന്‍സികളെ എംപാനല്‍ ചെയ്യും.
അപേക്ഷകര്‍ നാഷണല്‍ ടിംബര്‍ മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ തങ്ങളുടെ തോട്ടം ഭൂമി രജിസ്റ്റര്‍ ചെയ്യണം. ഭൂമിയുടെ ഉടമസ്ഥാവകാശ വിവരങ്ങളും കൃഷിഭൂമിയുടെ സ്ഥാനവും നല്‍കണം.
തൈകളുടെ എണ്ണം, നടീല്‍ തീയതി (മാസം, വര്‍ഷം), തൈകളുടെ ശരാശരി ഉയരം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന തോട്ട വിശദാംശങ്ങള്‍ അവര്‍ നല്‍കണം.എസ്എല്‍സി ആവശ്യപ്പെടുന്ന പ്രകാരം അപേക്ഷകര്‍ ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
പത്തില്‍ കൂടുതല്‍ മരങ്ങളുള്ള ഭൂമിയില്‍, അപേക്ഷകന് നാഷണല്‍ ടിംബര്‍ സോനേജ്മെന്റ് സിസ്റ്റം വഴി ഓണ്‍ലൈനായി അപേക്ഷിക്കണം, മുറിക്കേണ്ട മരങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കണം.
പരിശോധനാ ഏജന്‍സി ഒരു ഫീല്‍ഡ് സന്ദര്‍ശനം നടത്തി ഭൂമി, മരങ്ങള്‍, തടിയുടെ കണക്കാക്കിയ അളവ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍, ഒരു പെര്‍മിറ്റ് സൃഷ്ടിക്കും.
മുറിക്കാന്‍ ഉദ്ദേശിക്കുന്ന തീയതിയും അപേക്ഷകര്‍ അറിയിക്കേണ്ടതുണ്ട്. മുറിച്ചതിന് ശേഷം, അവര്‍ സ്റ്റമ്പുകളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണം. ബന്ധപ്പെട്ട വകുപ്പിന് പരിശോധിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ അയയ്ക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍, മരംമുറിക്കുന്നതിനുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ വഴി സ്വയമേവ നല്‍കും.
Jobbery.in
Now loading...