തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഉന്നത വിജയികളെ ക്യാഷ് അവാർഡും മൊമെൻ്റോയും നൽകി അനുമോദിക്കുന്നു. സാധാരണക്കാരുടെ സാമ്പത്തിക വിഷയങ്ങളിൽ സഹായിക്കുന്നതോടൊപ്പം നാടിൻ്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളിൽ പങ്കാളിയാവുക കൂടി ചെയ്യുകയാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്.മണപ്പുറത്തെ തന്നെ ഏറ്റവും വിപുലമായ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം ശനിയാഴ്ച പകൽ 2 ന് വലപ്പാടുള്ള ബാങ്ക് ഹെഡോഫീസ് പരിസരത്ത് പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബാങ്ക് പരിധിയിലെ 10 പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു തലങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്. ഇതോടൊപ്പം ഈ അധ്യയന വർഷത്തെ കേരള പഠാവലിയിൽ ഉൾപ്പെടുത്തിയ കഥ രചിച്ച സാഹിത്യകാരനും ബാങ്ക് ജീവനക്കാരനുമായ എസ് എം ജീവനെയും ചടങ്ങിൽ ആദരിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി എം അഹമ്മദ്, മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ സി പ്രസാദ്, സി കെ ഗിരിജ, ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ, പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ സംസാരിക്കും. ഭരണ സമിതി അംഗം എംഡി സുരേഷ്, സെക്രട്ടറി റോബിൻ ജോൺ, അസിസ്റ്റൻ്റ് സെക്രട്ടറി കെ ആർ ധർമ്മജ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
The post നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ വിദ്യാഭ്വാസ പുരസ്ക്കാര വിതരണം നാളെ appeared first on News One Thrissur.