May 1, 2025
Home » കൗണ്‍സിലറുടെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.Eranakulam Jobs
കൗണ്‍സിലറുടെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.Eranakulam Jobs

എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് 2024-25 വര്‍ഷത്തേയ്ക്ക് പ്രതിമാസം ഓണറേറിയമായി 20,000 രൂപ നിരക്കില്‍ കൗണ്‍സിലറുടെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.

കൗണ്‍സിലിംഗില്‍ പരിചയ സമ്പന്നരും, സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥി കളെയാണ് തെരഞ്ഞെടുക്കുന്നത്.

(പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ മറ്റ് വിഭാഗക്കാരെ പരിഗണിക്കും.)

നിയമനം തികച്ചും താത്കാലികവും, അദ്ധ്യയന വര്‍ഷാവസാനം വരെ ആയിരിക്കും.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര്‍ മൂന്നിന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷ9 മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം

Leave a Reply

Your email address will not be published. Required fields are marked *