Now loading...
തിരക്കിനിടയില്‍ നാം വായിക്കാന്‍ വിട്ടുപോയ മെസേജുകളും കാണാനുള്ള സ്റ്റാറ്റസുകളും ഇനി ഇനി വാട്സ്ആപ്പ് തന്നെ ഓര്‍മിപ്പിക്കും. ഇത്തരത്തിലുള്ള പുതിയ സവിശേഷതകളുമായാണ് ആപ്പിന്റെ പുതിയ അപ്ഡേറ്റ് വേര്‍ഷന്റെ വരവ്.
നമ്മള്‍ കൂടുതലായി ആശയവിനിമയം നടത്തുന്നവരുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് ഓര്‍മിപ്പിക്കുക. ഇതിനായി നമ്മള്‍ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങള്‍ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ബാക്കപ്പിലോ സെര്‍വറിലോ ഈ വിവരങ്ങള്‍ ശേഖരിച്ചുവെക്കില്ലെന്നും കമ്പനി അറിയിച്ചു. വാട്സ്ആപ്പ് ഉപയോക്താവിന് ശല്യമാകാത്ത രീതിയില്‍ റിമൈന്‍ഡര്‍ നല്‍കുകയാണ് കമ്പനി ചെയ്യുക.
ഈ സേവനം ആവശ്യമില്ലാത്തവര്‍ക്ക് റിമൈന്‍ഡര്‍ ഓഫ് ചെയ്ത് വെക്കാനും സാധിക്കും. വാട്സ്ആപ്പ് ബീറ്റയുടെ 2.24.25.29 പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ മറ്റ് വേര്‍ഷനുകളിലും ഈ അപ്‌ഡേഷന്‍ ലഭ്യമാകും
Jobbery.in
Now loading...