May 4, 2025
Home » റിലയന്‍സ് ക്രിപ്‌റ്റോകറന്‍സിയിലേക്ക്? ജിയോ കോയിന്‍ എത്തിയെന്ന് റിപ്പോര്‍ട്ട്
റിലയന്‍സ് ക്രിപ്‌റ്റോകറന്‍സിയിലേക്ക്? ജിയോ കോയിന്‍ എത്തിയെന്ന് റിപ്പോര്‍ട്ട്

 

ജിയോ പ്ലാറ്റ്ഫോംസ് ജിയോ കോയിന്‍ എന്ന പേരില്‍ പുതിയ റിവാര്‍ഡ് ടോക്കന്‍ അവതരിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. പോളിഗോണ്‍ ബ്ലോക്ക് ചെയ്ന്‍ നെറ്റ് വര്‍ക്കിലാണ് ജിയോ തന്റെ പുതിയ ക്രിപ്റ്റോകറന്‍സി അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കമ്പനി ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

എന്നാല്‍ ജിയോയുടെ സ്വന്തം വെബ് ബ്രൗസറായ ജിയോ സ്ഫിയറില്‍ (JioSpere) ഈ പുതിയ ക്രിപ്റ്റോ കോയിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓണ്‍ലൈനില്‍ ബ്രൗസ് ചെയ്യുന്നവര്‍ക്ക് റിവാര്‍ഡ് ആയി ഇത് നല്‍കുന്നുണ്ടെന്നും എക്സിലെ ഉപയോക്താക്കള്‍ വെളിപ്പെടുത്തുന്നു.
നിലവില്‍ റിവാര്‍ഡ് ആയി ഈ കോയിന്‍ ലഭിക്കുമെങ്കിലും അത് കൈമാറ്റം ചെയ്യാനോ റിഡീം ചെയ്യാനോ സാധിക്കില്ല. ജിയോയുടെ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് കൂടി ജിയോ കോയിന്‍ ബന്ധിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ പ്രാധാന്യം വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈകാതെ ജിയോ കോയിന്‍ മൊബൈല്‍ റീച്ചാര്‍ജുകള്‍ക്കും ജിയോയുടെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം വാങ്ങാനുമെല്ലാം ഉപയോഗിക്കാനാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഈ കോയിന്റെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ല. ജിയോയുടെ മുഴുവന്‍ പ്ലാറ്റ്ഫോമുകളിലേക്ക് കൂടി ജിയോ കോയിന്‍ സൗകര്യം ലഭ്യമാകുന്നതോടെയാവും യഥാര്‍ത്ഥ മൂല്യം വ്യക്തമാവുകയെന്നും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *