
Now loading...
കേരള സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പുതിയ ഒഴിവിലേക്ക് ജോലി നേടാൻ അവസരം. സപ്ലൈകോയിൽ പുതിയതായി ഒഴിവ് വന്ന കുക്ക് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. അവസാന തിയതിയായ ഏപ്രിൽ 22 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
വിദ്യഭ്യാസ യോഗ്യത
പത്താം ക്ലാസ് പാസായിരിക്കുകയും കൂടെ സർക്കാർ അംഗീകൃത ഫുഡ് ക്രാഫ്റ്റിൽ നിന്നും KGCE (ഫുഡ് പ്രൊഡകഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്), അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കുകയും വേണം. ഉദ്യോഗാർത്ഥികൾക്ക് അഞ്ചു വർഷത്തെ എക്സ്പിരിയൻസും ഉണ്ടായിരിക്കണം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 31.03.2025 ന് 50 വയസ്സ് കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 18390/- രൂപ ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22 നു രാവിലെ 11 മണിക്ക് മുമ്പായി കൊച്ചി, ഗാന്ധി നഗറിൽ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഹെഡ് ഓഫീസിൽ നേരിട്ടുള്ള അഭിമുഖത്തിന് എത്തണം. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയിട്ടുള്ള ബയോഡാറ്റ, പ്രായം, യോഗ്യത തുടങ്ങയവ തെളിയിക്കുന്ന രേഖകൾ കൈവശം വെക്കണം.
This post is posted from outside source. Please verify before apply
Now loading...