Now loading...
ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനും വ്യാവസായിക സഹകരണം വളര്‍ത്തുന്നതിനും ഇന്ത്യയും ബെല്‍ജിയവും തയ്യാറെടുക്കുന്നു. സെമികണ്ടക്ടറുകള്‍, ക്ലീന്‍ എനര്‍ജി, പ്രതിരോധ ഉല്‍പ്പാദനം, ഫാര്‍മ തുടങ്ങിയ തന്ത്രപരമായ മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയതായും ഒരു ഔദ്യോഗിക പ്രസ്താവന പറയുന്നു.
വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിന് താരിഫ്, താരിഫ് ഇതര തടസ്സങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇരു കക്ഷികളും അംഗീകരിക്കുന്നു. യൂരോപ്യന്‍ യൂണിയന്‍- ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളിലെ പുരോഗതിയും ഇരു കക്ഷികളും അവലോകനം ചെയ്തു.
ബ്രസ്സല്‍സില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ബെല്‍ജിയന്‍ പ്രതിരോധ, വിദേശ വ്യാപാര മന്ത്രി തിയോ ഫ്രാങ്കന്‍, ഫ്‌ലാന്‍ഡേഴ്സ് മേഖലയുടെ മന്ത്രി-പ്രസിഡന്റ് മത്തിയാസ് ഡീപെന്‍ഡേലെ എന്നിവരുമായി നടത്തിയ സന്ദര്‍ശന വേളയിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്.
ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുക, വ്യാവസായിക സഹകരണം വളര്‍ത്തുക, അര്‍ദ്ധചാലകങ്ങള്‍, ക്ലീന്‍ എനര്‍ജി, പ്രതിരോധ ഉല്‍പ്പാദനം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ തന്ത്രപരമായ മേഖലകളിലെ നിക്ഷേപം വര്‍ധിപ്പിക്കുക എന്നിവയില്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി വാണിജ്യ മന്ത്രാലയം പറഞ്ഞു.
2023-24 ല്‍ ഉഭയകക്ഷി വ്യാപാരം 15.07 ബില്യണ്‍ യുഎസ് ഡോളറിലെത്തി, യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ബെല്‍ജിയം.
2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ബെല്‍ജിയന്‍ എഫ്ഡിഐ ആകെ 3.94 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, കഴിഞ്ഞ വര്‍ഷം മാത്രം 39 ശതമാനം വളര്‍ച്ച (1.1 ബില്യണ്‍ യുഎസ് ഡോളര്‍) ഇതില്‍ ഉള്‍പ്പെടുന്നു.
Jobbery.in
Now loading...