ടൂറിസം വകുപ്പിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ടൂറിസം വകുപ്പിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി & കൺഫെക്ഷണറി, ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് ഡിപ്ലോമ കോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഉണ്ട്. പട്ടികവിഭാഗങ്ങൾക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗ ങ്ങൾക്കും സർക്കാർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ജൂൺ 15നകം അപേക്ഷിക്കണം.
അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com ൽ ലഭിക്കും. 

2) അധ്യാപക, ട്രേഡ്സ്മാൻ, ഗസ്റ്റ് ലക്ചറർ, ടെക്നിക്കൽ എക്സ്പേർട്ട്/ പ്രൊഫഷണൽ കൺസൾട്ടന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചർ ഒഴിവ്
പെരുവ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഫിസിക്സ് ടീച്ചറുടെ (സീനിയർ) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളും പകർപ്പുകളുമായി ജൂൺ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂളിൽ.

അധ്യാപക ഒഴിവ്
കണ്ണാടിപ്പറമ്പ ഗവ. ഹയർസെക്കന്ററി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ താൽക്കാലിക മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഇ മെയിൽ- ghsskpba@gmail.com

Leave a Reply

Your email address will not be published. Required fields are marked *