തൃപ്രയാർ: സാമൂഹ്യ സേവന രംഗത്ത് കരുണയും കരുതലും നൽകി കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നത് പാരത്രിക വിജയത്തിലേക്കുള്ള മുന്നൊരുക്കമാണെന്ന് സമസ്ത ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അബൂബക്കർ ഫൈസി ചെങ്ങമനാട് പറഞ്ഞു. നാട്ടിക റെയ്ഞ്ചിലെ മദ്റസാധ്യാപകർക്കായി എസ്.വൈ.എസ്. നാട്ടിക മേഖലയും സുന്നി മഹല്ല് ഫെഡറേഷൻ നാട്ടിക റേഞ്ച് കമ്മിറ്റിയും സംയുക്തമായി ചൂലൂർ മിഫ്ത്താഹുൽ ഉലൂം മദ്റസ ഹാളിൽ വെച്ച് സംഘടിപ്പിച്ച ലിബാസുൽ ഈദ് – സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എം.എഫ് നാട്ടിക റെയ്ഞ്ച് പ്രസിഡണ്ട് ഇസ്മായിൽ അധ്യക്ഷനായി. മഹല്ല് ഖത്തീബ് മുഹമ്മദ് മുസ്തഫ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്.വൈ . എസ്. നാട്ടിക മണ്ഡലം പ്രസിഡണ്ട് പി. പി. മുസ്തഫ മൗലവി ആമുഖഭാഷണം നടത്തി. സമസ്ത പൊതു പരീക്ഷയിൽ ടോ പ്ലസ് നേടിയ വിദ്യാർത്ഥികളെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് അബ്ദുറഹ്മാൻ ദാരിമിയും എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ ഫുൾ എ പ്ലസ് നേടിയവരെയും ഉന്നത വിജയികളെയും പൂമക്കുട്ടി ഫൗണ്ടേഷൻ പ്രസിഡണ്ട് അബ്ദുൽ മജീദ് സാഹിബും ആദരിച്ചു. ലിബാസുൽ ഈദ് വിതരണ ഉദ്ഘാടനം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് വി. മൊയ്തീൻകുട്ടി മുസ്‌ലിയാർ നിർവഹിച്ചു. സമസ്ത മുഫത്തിശ് കെ.പി.അബ്ദുൽ മജീദ് ഫൈസി, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി വി.എം . ഇൽയാസ് ഫൈസി, ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ഉപാധ്യക്ഷൻ മുഹമ്മദ് ജാബിർ ബാഖവി, വർക്കിംഗ് സെക്രട്ടറി ഇസ്മായിൽ ഫൈസി, ബ്യൂട്ടി സിൽക്ക് ജനറൽ മാനേജർ അബ്ദുള്ള നദ്‌വി തൃപ്രയാർ, എസ്.വൈ.എസ് ജില്ലാ വർക്കിംഗ് സെക്രട്ടറി ടി. കെ.എം. കബീർ ഫൈസി, എസ്. കെ.ജെ.എം.സി.സി. മുദരിബ് അലിയാർ ഫൈസി , മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തെയ്ഞ്ച് പ്രസിഡണ്ട് കെ.ഹാറൂൺ റഷീദ്, എസ്.എം.എഫ്. നാട്ടിക റെയ്ഞ്ച് സെക്രട്ടറി ഷംനാസ് ശരീഫ്, കെ.വി. മുഹമ്മദ് ഹാജി, എം.കെ. ഹുസൈൻ മാസ്റ്റർ, പി.എച്ച്. സൈനുദ്ദീൻ, പി.എ. അബ്ദുസ്സമദ് ഫൈസി, അബ്ദുൽ സലീം പോക്കാക്കില്ലത്ത്, ഷാജി കണ്ണങ്കിലത്ത്, മുഹ്സിൻ ഹാജി എന്നിവർ പ്രസംഗിച്ചു.
The post നാട്ടിക റെയ്ഞ്ച് മദ്രസ അധ്യാപകർക്ക് ലിബാസുൽ ഈദ് സംഗമം നടത്തി appeared first on News One Thrissur.