ബീഡി നൽകാത്തതിന് അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് അറസ്റ്റിൽ

കയ്പമംഗലം: ബീഡി നൽകാത്ത വൈര്യാഗത്തിന് അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് അറസ്റ്റിൽ
.വലപ്പാട് പനച്ചി ച്ചുവട് ഉന്നതി സ്വദേശി കത്തി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (48) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്കിനെ ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വെരാഗ്യത്താൽ മരവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികയ റിമാന്റ് ചെയ്തു.

രാജേഷ് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 1 കവർച്ചക്കേസിലും വലപ്പാട് പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസിലും , 7 അടിപിടിക്കേസിലും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്

ഈ കേസിലെ പ്രതികളായ ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ് (35), പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ (31) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്പെക്ടർ അബിലാഷ്, എസ് സി പി ഒ ഗിരീശൻ, സിപിഒ സൂരജ്, വിനുകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

The post ബീഡി നൽകാത്തതിന് അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് അറസ്റ്റിൽ appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *