Now loading...
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 498 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സജീവ കേസുകള്‍ 5364 ആയി ഉയര്‍ന്നു. രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടതാണ് പുതിയ കണക്കുകള്‍.
ഇതേ കാലയളവില്‍ കുറഞ്ഞത് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരിച്ച നാല് പേരില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പഞ്ചാബിലും കര്‍ണാടകയിലും ഒരാള്‍ വീതം മരിച്ചു. മരിച്ച നാല് പേരും പ്രമേഹം, രക്താതിമര്‍ദ്ദം, ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന പ്രായമായ വ്യക്തികളാണ്.
24 മണിക്കൂറിനിടെ കേരളത്തില്‍ 192 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. രാജ്യത്തെ കോവിഡ് രോഗികളില്‍ 31ശതമാനവും സംസ്ഥാനത്താണ്.
രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനും വെന്റിലേറ്ററുകളും സജ്ജമാക്കാനും ആവശ്യപ്പെട്ടിരുന്നു.
ശ്വാസകോശ രോഗങ്ങളുള്ളവര്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്നും നിര്‍ദ്ദേശമുണ്ട്.പരിശോധന കൂട്ടാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
Jobbery.in
Now loading...