വ്യാപാരവും നിക്ഷേപവും: സ്വിസ്, സ്വീഡിഷ് സ്ഥാപനങ്ങളുമായി കൂടിക്കാഴ്ചക്ക് ഗോയല്‍ Jobbery Business News

സ്വിസ്,സ്വീഡീഷ് ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്ചയെ ന്ന് ഒരു ഔദ്യോഗിക പ്രസ്താവന പറയുന്നു.

ഇതിന്റെ ഭാഗമായി ജൂണ്‍ 9 മുതല്‍ 13 വരെ ഗോയല്‍ സ്വിറ്റ്‌സര്‍ലന്‍ഡും സ്വീഡനും സന്ദര്‍ശിക്കും.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിക്കുന്നത്. ആഗോള സിഇഒമാരുമായും വ്യവസായ പ്രമുഖരുമായും മന്ത്രി ഇടപഴകുകയും ഉഭയകക്ഷി വ്യാപാരത്തിനും നിക്ഷേപത്തിനും വഴികള്‍ തേടുകയും ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഫാര്‍മ, ലൈഫ് സയന്‍സസ്, പ്രിസിഷന്‍ എഞ്ചിനീയറിംഗ്, ഹൈടെക് നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നുള്ള കമ്പനികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ നിന്ന് ഉയര്‍ന്നുവരുന്ന സാധ്യതകളെക്കുറിച്ചും ഗോയല്‍ ചര്‍ച്ച ചെയ്യും.

സ്വീഡനില്‍, സ്വീഡനിലെ വിദേശ വ്യാപാര മന്ത്രി ബെഞ്ചമിന്‍ ദൗസയ്ക്കൊപ്പം അദ്ദേഹം ഇന്തോ-സ്വീഡിഷ് ജോയിന്റ് കമ്മീഷന്‍ ഫോര്‍ ഇക്കണോമിക്, ഇന്‍ഡസ്ട്രിയല്‍, സയന്റിഫിക് കോ-ഓപ്പറേഷന്റെ (ജെസിഇഐഎസ്സി) സഹ അധ്യക്ഷനാകും.

എറിക്സണ്‍, വോള്‍വോ ഗ്രൂപ്പ്, ഐക്കിയ, സാന്‍ഡ്വിക്, ആല്‍ഫ ലാവല്‍, സാബ് തുടങ്ങിയ കമ്പനികള്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ സാന്നിധ്യമോ താല്‍പ്പര്യമോ ഉള്ളവരില്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *