എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തില്‍ നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തില്‍ ജോലി അവസരം


എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം. ഐ.റ്റി.ഐ (മിഗ് വെല്‍ഡര്‍, ആര്‍ക് വെല്‍ഡര്‍, ഫാബ്രിക്കേറ്റര്‍, ഫിറ്റര്‍, പുട്ടിവര്‍ക്കര്‍/പെയിന്റര്‍, മെഷിന്‍ ഓപ്പറേറ്റര്‍, ഓട്ടോ ഇലക്ട്രീഷ്യന്‍), ബി.ടെക് (മെക്ക്) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 21 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

 സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. അഭിമുഖം ജൂൺ  13  രാവിലെ  9 .30  ന് എംപ്ലോയബിലിറ്റി സെന്ററിൽ  നടക്കും   
ഫോൺ: 0477-2230624, 8304057735
എൻജിനിയറിങ് കോളേജിൽ അഭിമുഖം
തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നിലവിൽ ഒഴിവുള്ള ബസ് ഡ്രൈവർ, ബസ് ക്ലീനർ തസ്തികകളിൽ നിയമനത്തിന് ജൂൺ 13ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, പരിചയം, വയസ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി രാവിലെ 10ന് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in .
നിഷിൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ജൂലൈ 7 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career
പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *