കൊച്ചിൻ ഷിപ്പിയാർഡിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ

കൊച്ചിൻ ഷിപ്പിയാർഡിൽ പത്താം ക്ലാസ് മുതൽ യോഗ്യതയിൽ അവസരങ്ങൾ


കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഫയർമാൻ, സെമി സ്‌കിൽഡ് റിഗർ, കുക്ക് തസ്തികകളിലായി 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനം. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 
ഫയർമാൻ: പത്താം ക്ലാസ് ജയം, ഫയർ ഫോഴ്‌സിൽനിന്നോ പൊതുമേഖലാ സ്ഥാപനത്തിൽനിന്നോ ഫയർ ഫൈറ്റിങ്ങിൽ പരിശീലനം അല്ലെങ്കിൽ ആംഡ് ഫോഴ്‌സസിൽനിന്നുമുള്ള അംഗീകൃത ഫയർ ഫൈറ്റിങ് കോഴ്‌സ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഫോഴ്സിൽ നിന്നും ഫയർ വാച്/ പട്രോളിൽ പരിശീലനം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 1-5 വർഷ പരിചയം.

സെമി സ്‌കിൽഡ് റിഗർ: നാലാം ക്ലാസ് ജയം, സമാന മേഖലയിൽ 5 വർഷ പരിചയം.
കുക്ക് : ഏഴാം ക്ലാസ് ജയം, 5 വർഷ പരിചയം. പ്രായം: 40 കവിയരുത്. ശമ്പളം: 38,407.
അപേക്ഷ ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്: ഒബ്ജകടീവ് ടൈപ് ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
 2) ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ 23 ഒഴിവുകൾ 
കൊല്ലം എഴുകോണിലെ ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 11 ന്. 
തസ്തിക, യോഗ്യത
ഫുൾ ടൈം/പാർട് ടൈം സ്‌പെഷലിസ്റ്റ് (അനസ്തീസിയോളജി, ഡെർമറ്റോളജി, ഡെന്റിസ്ട്രി, ഇ.എൻ.ടി, ഒഫ്താൽമോളജി, മൈക്രോബയോളജി, മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, സർജറി, ഐ.സി.യു): എം.ബി.ബി.എസ്/ബി.ഡി.എസ്, ബന്ധപ്പെട്ട സ്‌പെഷൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ/ഡിഎൻബി, ടിസിഎംസി റജിസ്‌ട്രേഷൻ, ബിരുദക്കാർക്കു മൂന്നും ഡിപ്ലോമക്കാർക്ക് അഞ്ചും വർഷ പരിചയവും, പ്രായ പരിധി 69 വയസ്.

സീനിയർ റസിഡന്റ് (അനസ്തീസിയോളജി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്സ്, സർജറി, ഐസിയു): ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ പി.ജി ബിരുദം/ഡിപ്ലോമ, മെഡിക്കൽ കൗൺസിൽ രജി സ്‌ട്രേഷൻ, പ്രായപരിധി 45 വയസ്.
വെബ്‌സൈറ്റ്: www.cochinshipyard.in. 
Fireman and cook vacancies at Cochin Shipyard; qualification starting from 4th standard; applications open until June 20.

Leave a Reply

Your email address will not be published. Required fields are marked *