ആർ എം പി ഐ തളിക്കുളം ലോക്കൽ കൺവെൻഷൻ നടത്തി.

തളിക്കുളം: ആർ.എം.പി.ഐ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം സഹകരണ ഹാളിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.എം. ഭഗവത് സിംഗ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് എൻ.എ.സഫീർ അധ്യക്ഷത വഹിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ കടമുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറുന്നു എന്ന് അഡ്വ. വി.എം.ഭഗവത് സിംഗ് പറഞ്ഞു. മാധ്യമങ്ങളും സോഷ്യൽ മീഡയയും ഉപയോഗപ്പെടുത്തി കളവ് പ്രചരിപ്പിച്ചും മാധ്യമങ്ങളെ വിലക്ക് വാങ്ങിയും കൂച്ചുവിലങ്ങിട്ടും

ജനങ്ങളെ പൂർണമായും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണ് കേന്ദ്ര – കേരള സർക്കാരുകൾ ചെയ്യുന്നതെന്ന് ഭഗവത് സിംഗ് അഭിപ്രായപ്പെട്ടു.

തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതയ്ക്കും, ദുർഭരണത്തിനുമെതിരെ ശക്തമായ ക്യാമ്പയിൻ ഏറ്റെടുക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

കച്ചേരിപ്പടിയിലെ ഡോ.അംബേദ്കർ കമ്മ്യൂണിറ്റി ഹാളിലെ ഓഫീസുകൾ ഉടനടി മാറ്റി ജനങ്ങൾക്ക് തുറന്നു കൊടുക്കുക, പൊതുശ്മശാനം ആധുനികവത്കരിച്ചു ഇടയ്ക്കിടെ ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കുക, അതിനുള്ളിലെ മാലിന്യങ്ങളും അത്‌ സൂക്ഷിക്കാൻ പണിതകെട്ടിടങ്ങളും നീക്കം ചെയ്യുക, പഞ്ചായത്ത് സ്വന്തമായി സ്‌ഥലം വാങ്ങി പഞ്ചായത്ത്‌ ഓഫീസും മറ്റു ഓഫീസുകളും നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജൂൺ 27 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ സംഘടിപ്പിക്കാനും കൺവെൻഷൻതീരുമാനിച്ചു. മേഖല സെക്രട്ടറി കെ.എസ്.ബിനോജ്, പ്രസിഡൻ്റ് ടി.എ.പ്രേംദാസ്,പി.പി.പ്രിയരാജ്, വി.ബി.ഷാബിൻ എന്നിവർ സംസാരിച്ചു.

The post ആർ എം പി ഐ തളിക്കുളം ലോക്കൽ കൺവെൻഷൻ നടത്തി. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *