കൊടുങ്ങല്ലൂർ : വാട്ടർ അതോററ്റി ജീവനക്കാരിയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. എറിയാട് മണപ്പാട്ടുച്ചാൽ പാലത്തിനു സമീപം വാട്ടർ റീഡിങ്ങ് എടുക്കുന്നതിനായി ചെന്ന വാട്ടർ അതോററ്റിയിലെ താത്ക്കാലിക ജീവനക്കാരിയെ കൈയ്യിൽ കയറിപ്പിടിച്ച കേസിൽ എറിയാട് മണപ്പാട്ടുച്ചാൽ സ്വദേശി പുളിയനാര് പറമ്പിൽ രാജു (52) ആണ് പിടിയിലായത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ് ഐ സാലിം.കെ, സി.പി.ഒ. മാരായ ബീനിൽ, അബീഷ് എബ്രഹാം അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം രാജുവിനെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.