Now loading...
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പഠന സമയം അര മണിക്കൂർ നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിച്ചേയ്ക്കുമെന്ന് സൂചന. സ്കൂൾ സമയം ദീർഘിപ്പിക്കുന്നതിൽ സർക്കാരിനു കടുംപിടിത്തമില്ലെന്ന് ഇന്നലെ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിരുന്നു. പുതുക്കിയ സമയക്രമം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടു ണ്ടെങ്കിൽ ചർച്ച നടത്താൻ തയാറാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സമയം നീട്ടിയതിൽ ഇതുവരെ ഒരു സംഘടനയും രേഖാമൂലം പരാതി നൽകിയിട്ടില്ല.
സ്കൂൾ സമയം നീട്ടിയതിനെതിരെ സമസ്ത രംഗത്തു വന്ന സാഹചര്യത്തിലാണ് സർക്കാർ പുനരാലോചനയ്ക്ക് ഒരുങ്ങുന്നത്. ഹൈസ്കൂൾ ക്ലാസുകൾ രാവിലെ 9.45 മുതൽ ആരംഭിക്കുന്നത് മദ്രസാ പഠനത്തെ ബാധിക്കുമെന്നാണ് പരാതി ഉയർന്നത്. ഇതിനു പിന്നാലെയാണ് സമയം മാറ്റുന്നതിനെ കുറിച്ച് ചർച്ച നടത്താൻ തയാറാണെന്നു മന്ത്രി ചൂണ്ടിക്കാട്ടിയത്.
മഴ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Now loading...