മനക്കൊടി: വെള്ളം കയറിയതിനാൽ മനക്കൊടി – പുള്ള് റോഡ്, മനക്കൊടി കോടന്നൂർ റോഡ്, കരാഞ്ചിറ റോഡ് എന്നിവ അടച്ചു. ഇതു വഴിയുള്ള ഗതാഗതം പൊതുമരാമത്ത് വകുപ്പ് പൂർണമായി നിരോധിച്ചു. സമീപത്തെ പാടത്ത് നിന്നും ഇറിഗേഷൻ കനാലിൽ നിന്നും റോഡിലേക്ക് ക്രമാതീതമായി വെള്ളം കയറി ഗതാഗതം അപകട ഭീഷണിയിലായ സാഹചര്യത്തിലാണ് നിരോധനമെന്ന് പിഡബ്ലിയുഡി അധികൃതർ അറിയിച്ചു.
The post വെള്ളം കയറി; മനക്കൊടി – പുള്ള് റോഡിൽ ഗതാഗതം നിരോധിച്ചു appeared first on News One Thrissur.