സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

തിരുവനന്തപുരം:കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ് നൽകി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ ആരോപണ വിധേയയായ അധ്യാപികയ്ക്കാണ് കാരണം കാണിക്കൽ നോട്ടിസാണ് നൽകിയതത്. പ്രസ്തുത വിഷയത്തിൽ ഡിഇഒ യോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഡിഇഒ യ്ക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയായ സംഭവം ഉണ്ടായത്. ദേശീയഗാനം ചൊല്ലുന്നതിനിടെ പുറത്തിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ, വർക്ക് എക്സ്പീരിയൻസ് അധ്യാപിക ക്ലാസ് മുറിയിൽ പൂട്ടിയിടുകയും ഏത്തമിടിയിക്കുകയുമായിരുന്നു. ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് പല വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് നഷ്ടമാവുകയും വീട്ടിൽ എത്താൻ വൈകുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *