അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്
പറവൂർ ∙ ചേന്ദമംഗലം പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എൻജിനീയറുടെ താൽക്കാലിക ഒഴിവ്. 6 മാസത്തേക്ക് ദിവസവേതനം അടിസ്ഥാനത്തിലാണ് നിയമനം. ബിടെക് സിവിൽ/ അഗ്രികൾചറൽ എൻജിനീയറിങ്ങിൽ അംഗീകൃത ബിരുദവും പ്രവൃത്തിപരിചയവും ഉള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 14ന് 2ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.