അപ്രന്റിസ് ട്രെയിനി
ആലപ്പുഴ ∙ 2021ന് ശേഷം ഡിഗ്രി/ ഡിപ്ലോമ/ എൻജിനീയറിങ് യോഗ്യത നേടിയവർക്ക് ഒരു വർഷ അപ്രന്റിസ് ട്രെയിനിയായി ആലപ്പുഴ ബിഎസ്എൻഎല്ലിൽ എസ്‌സി/എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഒഴിവും സിവിൽ വിഭാഗത്തിൽ (യോഗ്യത: ഡിപ്ലോമ, ഗ്രാജ്വേഷൻ ഇൻ സിവിൽ) ഒരു ഒഴിവുമുണ്ട്. 15ന് രാവിലെ 11ന് പിച്ചു അയ്യർ ജംക്‌ഷനിലുള്ള ജനറൽ മാനേജർ ഓഫിസിൽ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം. 9400055061.
ആശാ വർക്കർ നിയമനം
കുട്ടനാട് ∙ നീലംപേരൂർ പഞ്ചായത്ത് 10–ാം വാർഡ് ആശാ വർക്കർ നിയമനം നടത്തുന്നതിന് 17നു 11നു പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തും. 25നും 45നും ഇടയിൽ പ്രായമുള്ള വിവാഹിതരും 10–ാം ക്ലാസ് യോഗ്യതയുള്ളവരും തനതു വാർഡിൽ സ്ഥിര താമസക്കാരുമായിരിക്കണം അപേക്ഷകർ. സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.