Now loading...
This job is posted from outside source. please Verify before any action
Government Job 2025 Apply Now
കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ. ഓരോ ഒഴിവുകളും വിശദമായ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
സെക്യൂരിറ്റി, ക്ലീനിങ്ങ് സ്റ്റാഫ് നിയമനം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സെക്യൂരിറ്റി, ക്ലീനിങ്സ്റ്റാഫ്എന്നീ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. സെക്യൂരിറ്റി തസ്‌തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – പത്താം ക്ലാസ്, ശമ്പളം – 10000 രൂപ. ക്ലീനിങ്സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – അഞ്ചാം ക്ലാസ്, ശമ്പളം – 9000 രൂപ. മേൽ സൂചിപ്പിച്ച ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 26 ന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക – 0484- 2990744, 9495002183.
മൾട്ടി പർപ്പസ് ഹെൽപ്പർ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘത്തിന്റെ മേൽനോട്ടത്തിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഷെർട്ടർ ഹോമിലേക്ക് മൾട്ടിപർപ്പസ് ഹെൽപ്പർ/ പ്യൂൺ തസ്‌തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം 25 നും 45 നും ഇടയിൽ. ശമ്പളം: 5500 രൂപ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള ബയോഡേറ്റ ജനുവരി 30 ന് വൈകീട്ട് അഞ്ചു മണിക്കകം ഡി.വി ഷെൽട്ടർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈൻ, ഒറ്റപ്പാലം, 679101 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2240124.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തകഴി ഗ്രാമപഞ്ചായത്തിലെ വസ് നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എൻട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവിൽ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്‌ടു യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രസ്‌തുത ജോലിയിൽ താൽപര്യമുള്ളവർ തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2274253.
താൽക്കാലിക ഒഴിവുകളുണ്ട്
തൃശ്ശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ 57525/-രൂപ പ്രതിമാസ ശമ്പളനിരക്കിൽ ഡോക്ടർമാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള MBBS ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലോ 2025 ജനുവരി 28 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫിസർ, എറണാകുളം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2312944.
സെക്യൂരിറ്റി നിയമനം
ജില്ലാ കളക്‌ടർ ചെയർമാൻ ആയിട്ടുള്ള സേവക് (സെൽഫ് എംപളോയ്‌ഡ് വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര) ൻ്റെ വിവിധ പോയിന്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയും 18 നും 38 നും ഇടയിൽ പ്രായമുള്ള പട്ടികജാതി പട്ടികവർഗ്ഗ യുവാക്കൾക്ക് അപേക്ഷിക്കാം. വിലാസം:മാനേജർ, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594, അവസാന തിയതി: ഫെബ്രുവരി അഞ്ച്. ഫോൺ: 0491 – 2559807
ഡ്രൈവർ നിയമനം
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 28നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com
Now loading...