February 8, 2025
Home » ഫാര്‍മസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, വെറ്ററിനറി സര്‍ജന്‍ ഒഴിവുകള്‍. Thrissur Jobs. How To Apply
Jobbery.in - 1

ഫാര്‍മസിസ്റ്റ് നിയമനം

ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലക്കപ്പാറ ഒ.പി ക്ലിനിക്കിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത പ്രീ ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി സയന്‍സ്. ഡി.ഫാമിനോടൊപ്പം കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യേഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സെപ്തംബര്‍ 26 ന് രാവിലെ 9.30 ന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടത്തുന്ന വാക്ക് ഇൻ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോൺ: 0480 2706100.

ഓഫീസ് അസിസ്റ്റന്റ് നിയമനം

തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ പ്ലേസ്മെന്റ് ആൻഡ് ട്രെയിനിങ് അസോസിയേഷൻ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത കൊമേഴ്സ്/ ഇക്കണോമിക്സ്/ മാനേജ്മെന്റ് എന്നിവയിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ സെപ്റ്റംബർ 26 നകം www.gectcr.ac.in മുഖേന അപേക്ഷിക്കണം. ഫോൺ: 0487 2334144.

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 26ലേക്ക് മാറ്റി

മതിലകം, പഴയന്നൂര്‍ ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് ഓരോ വെറ്ററിനറി സര്‍ജന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 25ന് നടത്താൻ നിശ്ചയിച്ച അഭിമുഖം 26ന് രാവിലെ 10.30ന് നടക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോണ്‍: 0487 2361216.

Leave a Reply

Your email address will not be published. Required fields are marked *