ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ New

തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 281 ഒഴി വുകൾ ഉണ്ട്.പുരുഷന്മാർക്ക്‌ 221, വനിതകൾക്ക്‌ 60 എന്നിങ്ങനെയാണ് സീറ്റുകളാണ്.  2026 ജൂലൈയിൽ  കോഴ്സുകൾ ആരംഭിക്കും. പുരുഷ ന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം

14 വർഷത്തെ സേവനത്തിനാണ് ഫ്ലയിങ് ബ്രാഞ്ചിലെ ഷോർട് സർവീസ് കമ്മിഷൻ. ഗ്രൗണ്ട് ഡ്യൂട്ടിയിലെ ഷോർട് സർവീസ് കമ്മിഷൻ 10 വർഷത്തേക്ക്. ഫ്ലയിങ്, ഗ്രൗണ്ട്ഡ്യൂട്ടി (ടെക്നിക്കൽ) ശാഖക്കാർക്ക് 62 ആഴ്ചത്തെയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) ശാഖയ്ക്ക് 52 ആഴ്ചത്തെയും ട്രെയ്നിങ് ഉണ്ടാകും.  അപേക്ഷാഫീസ് 550 രൂപ. എൻസിസി സ്പെഷൽ എൻട്രിക്ക് അപേക്ഷാഫീയില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് വഴി അറിയാം  https://careerindianairforce.cdac.in, http://afcat.cdac.in.

ഫോൺ : 020-25503105; email: afcatcell@cdac.in

Leave a Reply

Your email address will not be published. Required fields are marked *