Now loading...
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ചാഞ്ചാട്ടത്തിലാണ്. ഇത് സംസ്ഥാനത്തും പ്രതിഫലിക്കുന്നു. ഇക്കാരണത്താല്‍ ഇന്നലെ രണ്ടുതവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായില്ല. നാടകീയ മാറ്റങ്ങള്‍ക്കൊടുവില്‍ ഇന്ന് വില അനക്കമില്ലാതെ തുടരുന്നു. സ്വര്‍ണം ഗ്രാമിന് 8935 രൂപയാണ് വില. പവന് 71480 രൂപയായും തുടരുന്നു.
18 കാരറ്റ് സ്വര്‍ണവിലയിലും ചലനമില്ല. ഗ്രാമിന് 7325 രൂപയാണ് വിപണിവില. വെള്ളിവിലയിലും മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 110 രൂപ നിരക്കിലാണ് വ്യാപാരം.
ഇന്നലെ രാവിലെ പവന് 360 രൂപ വര്‍ധിച്ച സ്വര്‍ണത്തിന് ഉച്ചകഴിഞ്ഞപ്പോള്‍ 480 രൂപ കുറഞ്ഞിരുന്നു. ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചതാണ് വിലയിടിയാന്‍ കാരണമായത്.
ഈ മാസം 15ന് 68,880 രൂപയിലേക്ക് എത്തിയ സ്വര്‍ണവിലയാണ് ഇപ്പോള്‍ 71000 കടന്ന് കുതിക്കുന്നത്. ഇതിന് പ്രധാനമായും കാരണമായത് ട്രംപും താരിഫും ആഗോള സംഘര്‍ഷങ്ങളുമായിരുന്നു.
ഇന്നലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന് 32 ഡോളര്‍ കുറഞ്ഞ് 3302 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 3315 ഡോളര്‍ ആയി വില ഉയരുകയും ചെയ്തു.
Jobbery.in
Now loading...