
തിരുവത്ര : പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ സി പി ഐ എം തിരുവത്ര ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച് സലാം, വാർഡ് കൗൺസിലറും ലോക്കൽ കമ്മറ്റി അംഗവുമായ പ്രിയ മനോഹരൻ, പി എസ് മുനീർ, ഗഫൂർ അത്താണി, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. മണത്തല സ്കൂൾ വിദ്യാർത്ഥി മത്രംകോട്ട് അഖിലൻ മകൻ അദ്വൈതിനെ വീട്ടിൽ ചെന്നാണ് ആദരിച്ചത്.