എത്ര കണ്ടാലും മടുക്കില്ല, മോഹൻലാലിന്റെ ആ പടം റി റിലീസ് ചെയ്യണം; ഒമർ ലുലു Entertainment News

മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ ആണ് റീ റിലീസ് ട്രെന്റിൽ ഏറ്റവും ഒടുവിലായി എത്തിയ മലയാള ചിത്രം. ഇതുവരെ മോളിവുഡിൽ വീണ്ടും റിലീസ് ചെയ്ത സിനിമകളുടെ റെക്കോർഡുകൾ തകർക്കാനുള്ള തയ്യാറെടുപ്പിലാണ് ഛോട്ടാ മുംബൈ ഇപ്പോൾ. റിപ്പോർട്ടുകൾ പ്രകാരം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 2.60 കോടിയാണ് ആ​ഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്.

ഛോട്ടാ മുംബൈ തിയറ്ററുകളിൽ ആവേശം സൃഷ്ടിക്കുന്നതിനിടെ മോഹൻലാലിന്റെ മറ്റ് ചില സിനിമകളും റീ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി ആരാധകർ രം​ഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ചിത്രം റീ റിലീസ് ചെയ്തിരുന്നുവെങ്കിലെന്ന് പറഞ്ഞ് എത്തിയിരിക്കുയാണ് സംവിധായകൻ ഒമർ ലുലു. ഇരുപതാം നൂറ്റാണ്ടിനെ കുറിച്ചാണ് ഒമർ ലുലു പറയുന്നത്. “ഞാന്‍ ഏറ്റവും കൂടുതൽ കണ്ട സിനിമ, എത്ര വട്ടം കണ്ടാലും മടുക്കാത്ത സിനിമ ഇതൊന്ന് Remaster ചെയ്‌ത്‌ത് 4k Dolbyയിൽ Re-Release ചെയ്തിരുന്നെങ്കിൽ”, എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.

Also Read: വെട്രിമാരനും നടൻ സിലമ്പരസനും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ

മോഹൻലാലിന്റെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ സാ​ഗർ ഏലിയാസ് ജാക്കി. മോഹൻലാൽ എന്ന നടനെ സൂപ്പർ താരമാക്കി മാറ്റിയതിൽ പ്രധാന പങ്കുകൂടി ഈ ചിത്രം വഹിച്ചിരുന്നു. ഇന്നും ഇരുപതാം നൂറ്റാണ്ടും അതിലെ പേരുകളും ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ഡയലോ​ഗുകളും പ്രേക്ഷകർക്കിടയിൽ സംസാരമാകാറുണ്ട്. കെ മധുവിന്റെ സംവിധാനത്തിൽ 1987ൽ റിലീസ് ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്.

The post എത്ര കണ്ടാലും മടുക്കില്ല, മോഹൻലാലിന്റെ ആ പടം റി റിലീസ് ചെയ്യണം; ഒമർ ലുലു appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *