Now loading...
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 156 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 80,641 ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 82 പോയിന്റ് അഥവാ 0.33 ശതമാനം നഷ്ടത്തിൽ 24,379.60 ൽ അവസാനിച്ചു. ഇതോടെ ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം 427 ലക്ഷം കോടിയിൽ നിന്ന് 421 ലക്ഷം കോടിയായി കുറഞ്ഞു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര & മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, മാരുതി എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ എറ്റേണൽ, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി പോർട്ട്‌സ്, എൻടിപിസി, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ആക്സിസ് ബാങ്ക്, സൺ ഫാർമ എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ ഒഴികെ മറ്റ് എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിൽ അവസാനിച്ചു. പിഎസ്‌യു ബാങ്ക് സൂചിക 5 ശതമാനവും, റിയാലിറ്റി സൂചിക 3 ശതമാനവും, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ, ഓയിൽ & ഗ്യാസ്, പവർ എന്നിവ 1-2 ശതമാനം വരെയും ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ് 2.16 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.33 ശതമാനം ഇടിഞ്ഞു. ഇന്ത്യ വിക്സ് 3.58 ശതമാനം ഉയർന്ന് 19.00 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ഷാങ്ഹായിലെ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിലെ ഹാംഗ് സെങ്ങും ഉയർന്നു. അവധി ദിവസങ്ങൾ കാരണം ദക്ഷിണ കൊറിയൻ, ജാപ്പനീസ് വിപണികൾ പ്രവർത്തിച്ചില്ല. യൂറോപ്പിലെ വിപണികൾ താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 2.76 ശതമാനം ഉയർന്ന് ബാരലിന് 61.85 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 84.45 ൽ ക്ലോസ് ചെയ്തു.
Jobbery.in
Now loading...