കുത്തനെ ഉയർന്ന്‌ വെളിച്ചെണ്ണ വില: ക്വിൻറ്റലിന്‌ 36,500 രൂപ Jobbery Business News

അന്താരാഷ്‌ട്ര മാർക്കറ്റിൽ പാചകയെണ്ണ വിലകൾ പെടുന്നനെ താഴ്‌ന്നു. പശ്‌ചിമേഷ്യയിൽ നിന്നുള്ള വെടിനിർത്തിൽ ധാരണ പുറത്തുവന്നതോടെ പാം ഓയിൽ വില കുറഞ്ഞു. തുടർച്ചയായ ദിവസങ്ങളിലെ കുതിപ്പിന്‌ ഒടുവിൽ മലേഷ്യയിലും ഇന്തോനേഷ്യയിലും എണ്ണ വില ഇടിഞ്ഞത്‌. പുതിയ സാഹചര്യത്തിൽ ഇതര എണ്ണ ഉൽപാദന രാജ്യങ്ങളും നിരക്കിൽ ഭേദഗതികൾ വരുത്താം. യൂറോപ്യൻ മാർക്കറ്റിൽ സോയബീൻ ഓയിൽ വിലയും തളർച്ച. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയ്‌ക്ക്‌ അയവ്‌ വന്നാൽ ഇതര പാചകയെണ്ണ വിലകളിലും തിരുത്തൽ സംഭവിക്കും.

കൊച്ചി വിപണിയിൽ ആർ എസ്‌ എസ്‌എ നാലാം ഗ്രേഡ്‌ റബർ വില ക്വിൻറ്റലിന്‌ 20,000 രൂപയായി ഉയർന്നു. ഏതാനും ദിവസങ്ങളായി വിപണി മുന്നേറാൻ ശ്രമം നടത്തിയെങ്കിലും വൻകിട ടയർ നിർമ്മാതാക്കളിൽ നിന്നുള്ള പിൻതുണ ലഭിക്കാഞ്ഞത്‌ മുന്നേറ്റത്തെ തടഞ്ഞു. അഞ്ചാം ഗ്രേഡ്‌ റബർ 100 രൂപ മികവിൽ 19,700 രുപയിലും ലാറ്റക്‌സും ഒട്ടുപാലും 13,500 രൂപയിലും വിപണനം നടന്നു.

മൂത്ത്‌ വിളഞ്ഞ ഏലക്ക വിളവെടുപ്പിലേയ്‌ക്ക്‌ കർഷകരുടെ ശ്രദ്ധ തിരിഞ്ഞതിനിടയിൽ ഉൽപാദനത്തിൽ കുറവ്‌ സംഭവിക്കുമെന്നാണ്‌ ഒരു വിഭാഗം വിലയിരുത്തി. കാലവർഷാരംഭത്തിലെ ശകതമായ മഴ കൃഷി നാശത്തിന്‌ ഇടയാക്കി. മൺസൂൺ തുടങ്ങി ആദ്യ നാലാഴ്‌ച്ചളിൽ ഏലം മേഖലയിൽ ഏകദേശം 500 ഹെക്‌ടറിൽ കൃഷി നാശം സംഭവിച്ചു. ഏതാണ്ട്‌ മൂവായിരതോളം കർഷകരുടെ കൃഷിയിടങ്ങളിൽ വിളനാശം കണക്കാക്കുന്നു. ഇന്നത്തെ ലേലത്തിന്‌ 46,233 കിലോ ഏലക്ക വന്നതിൽ 45,004 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2587 രൂപയിലും മികച്ചയിനങ്ങൾ 3092 രൂപയിലും ലേലം നടന്നു.

ഇന്നത്തെ കമ്പോള നിലവാരം 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *