കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ അവസരങ്ങൾ

കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ വിവിധ അവസരങ്ങൾ

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ൽ സെക്യൂരിറ്റി ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. പുരുഷ ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാവുക. താൽപര്യമുള്ളവർ ജൂൺ 20ന് മുൻപായി അപേക്ഷ നൽകണം.
കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകളാണുള്ളത്. 
പ്രായം 55 വയസ് കവിയരുത്. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
ആർമി/ സെൻട്രൽ റിസർവ് പൊലിസ് ഫോഴ്‌സ്/ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്/ ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസ്/ സശസ്ത്ര സീമാബെൽ സർവീസ് എന്നിവയിൽ ഏതിലെങ്കിലും ജോലി ചെയ്തുള്ള 5 വർഷത്തെ പരിചയം.  കായികമായി ഫിറ്റായിരിക്കണം. 
(The tenure of appointment on contract will be as decided by the University from time to time. Reservation rules of the state are applicable for appointment to the above post. )
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,175  പ്രതിമാസം ശമ്പളമായി ലഭിക്കും. 

താൽപര്യമുള്ളവർ ഓൺലൈനായി ജൂൺ 20ന് മുൻപ് അപേക്ഷ നൽകണം. പ്രായം, യോഗ്യത, എക്‌സ്പീരിയൻസ്, എന്നിവ തെളിയിക്കുന്ന ഹാർഡ് കോപ്പി ജൂൺ 27ന് മുൻപായി.
വിലാസത്തിൽ എത്തിക്കണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

Leave a Reply

Your email address will not be published. Required fields are marked *