തൃശ്ശൂര്‍ : കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ടതായി സംശയം. ഇവര്‍ക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്.
കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9 പേര് ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. മൂന്ന് പേരെയാണ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.