Now loading...
ദേശീയ, അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ പെരുമ എത്തിച്ച സിനിമയാണ് ദൃശ്യം. ഇപ്പോഴിതാ ദൃശ്യം സിനിമ പരമ്പരയിലെ മൂന്നാം ചിത്രം അണിയറയിലൊരുങ്ങുന്നുവെന്ന സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ആരാധകർക്ക് ദൃശ്യം 3യുടെ സൂചന അദ്ദേഹം നൽകിയത്.
Also Read: കേസരി 2 ചിത്രം ഒടിടിയില്‍ എത്തി
കോഫി ടൈം എന്ന ക്യാപ്ഷനിൽ കോഫി കുടിക്കുന്ന ചിത്രമാണ് ജീത്തു പങ്കുവെച്ചത്. അതിനൊപ്പം അരികിലിരിക്കുന്ന ഒരു കടലാസിൽ ‘ജോർജ് കുട്ടിയുടെ വീട്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. തിരക്കഥാരചനയിലാണ് രംഗം നടക്കുന്ന സ്ഥലം ഇങ്ങനെ എഴുതിവെക്കാറുള്ളത്. ദൃശ്യം 3യുടെ വരവിനുള്ള സൂചന തന്നെയിതെന്ന് ഇതെന്ന് ആരാധകർ ഉറപ്പിച്ചു.
നിലവിൽ അജയ് ദേവ്ഗൺ അഭിനയിച്ച ഹിന്ദി ദൃശ്യം 3 അടുത്ത വർഷം റിലീസ് ചെയ്യുമെന്ന വിവരം നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുറത്തുവിട്ടിരുന്നു. ഒറിജിനൽ ദൃശ്യത്തിനും മുൻപേ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിൽ ആരാധകർ ഇരിക്കുമ്പോഴാണ് മലയാളം ഒപ്പത്തിനൊപ്പം ഉണ്ടെന്ന സൂചന സംവിധായകൻ വെളിപ്പെടുത്തുന്നത്.
ദൃശ്യം 3 അണിയറയിലുണ്ടെന്ന വിവരം ഒരു വർഷം മുൻപേ മോഹൻലാലടക്കം സൂചിപ്പിച്ചിരുന്നുവെങ്കിലും മോഹൻലാലിന്റെ വരാനിരിക്കുന്ന ലൈനപ്പുകളിലൊന്നും തന്നെ ചിത്രം ഉൾപ്പെടുത്തി കണ്ടിരുന്നില്ല. ഇപ്പൊ മോഹൻലാലിന്റേയും അജയ് ദേവ്ഗണിന്റേയും ദൃശ്യം പതിപ്പുകളുടെ കഥയൊന്നാണോ, ഒരുമിച്ചാണോ റിലീസ് എന്നൊക്കെയുള്ള സംശയത്തിലാണ് ആരാധകർ.
The post ദൃശ്യം 3 എത്തുന്നു… ; സൂചന നൽകി ജീത്തു ജോസഫ് appeared first on Express Kerala.
Now loading...