Now loading...
രാജേഷ് മാധവന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ധീരന്‍’. ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പക്കാ ഫണ്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കും സിനിമ എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ദേവദത്ത് ഷാജി സംവിധായകനാകുന്ന സിനിമ കൂടിയാണിത്. സിനിമയുടെ കഥയും ഇദ്ദേഹത്തിന്റേതാണ്.
പ്രശസ്ത തിരക്കഥാകൃത്തായിരുന്ന ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സിനിമയില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ്മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍ , ഇന്ദുമതി മണികണ്ഠന്‍, വിജയ സദന്‍, ഗീതി സംഗീത, അമ്പിളി എന്നിവരാണ് മറ്റ് താരങ്ങള്‍. അശ്വതി മനോഹരനാണ് നായിക.
Also Read: ഉലകനായകന്റെ വരികള്‍ക്ക് എ.ആര്‍ റഹ്‌മാന്റെ സംഗീതം; ‘ജിങ്കുച്ചാ’ വീഡിയോ ഗാനം എത്തി
അര്‍ബന്‍ മോഷന്‍ പിക്ചര്‍സും, യുവിആര്‍ മൂവീസ്, ജാസ് പ്രൊഡക്ഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സംവിധായകനും സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്‍, ലിറിക്സ്- വിനായക് ശശികുമാര്‍, കോസ്‌റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍സ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍- ഐക്കണ്‍ സിനിമാസ് റിലീസ്.
The post നായകനായി രാജേഷ് മാധവന്‍; ദേവദത്ത് ഷാജി ചിത്രം ധീരന്റെ ട്രെയ്‌ലര്‍ എത്തി appeared first on Express Kerala.
Now loading...