പാന്‍ കാര്‍ഡിലെ ആ 10 അക്ഷരങ്ങളുടെ അര്‍ത്ഥമെന്ത്, കുട്ടികള്‍ക്ക് ഇത് ആവശ്യമാണോ?

സാമ്പത്തിക രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാന്‍ കാര്‍ഡ്, അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുക. ഒരു സീരിയല്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ എന്നര്‍ത്ഥം. ഏതൊരാളുടെയും പാന്‍ കാര്‍ഡിലെ ആദ്യത്തെ മൂന്ന് പ്രതീകങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാലയിലുള്ളതാണെന്ന് ശ്രദ്ധിച്ചാല്‍ മനസിലാക്കാന്‍ കഴിയും. നാലാമത്തെ അക്ഷരം നിങ്ങള്‍ ഏത് തരത്തിലുള്ള ഉടമയാണെന്ന് വ്യക്തമാക്കുന്നത്.

സി – കമ്പനി
പി – വ്യക്തി
എച്ച് – എച്ച്യുഎഫ്
എഫ് – സ്ഥാപനം
എ – വ്യക്തികളുടെ അസോസിയേഷന്‍
ടി – ട്രസ്റ്റ്
ബി – വ്യക്തികളുടെ ബോഡി (ബിഒഐ)
എല്‍ – ലോക്കല്‍ അതോറിറ്റി
ജെ – ആര്‍ട്ടിഫിഷ്യല്‍ ജുഡീഷ്യല്‍ വ്യക്തി
ജി – സര്‍ക്കാര്‍

എല്ലാ വ്യക്തിഗത നികുതിദായകര്‍ക്കും, നാലാമത്തെ അക്ഷരം പി ആയിരിക്കും. പാന്‍ കാര്‍ഡ് നമ്പറിന്റെ അഞ്ചാമത്തെ പ്രതീകം അക്ഷരമാലയാണ്. ഇത് കാര്‍ഡ് കുടുംബപ്പേരിന്റെ ആദ്യ അക്ഷരമാണ്. അല്ലെങ്കില്‍ രണ്ടാമത്തെ പേരിന്റെ ആദ്യ അക്ഷരമാണ്. ഇത് പാന്‍ കാര്‍ഡ് ഉടമയെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഇനി പാന്‍ കാര്‍ഡിലെ അടുത്ത 4 പ്രതീകങ്ങള്‍ നമ്പറുകള്‍ ആണ്. 0001 മുതല്‍ 9999 വരെയുള്ള ഏതെങ്കിലും 4 അക്കങ്ങള്‍ ആയിരിക്കും ഇത്.

കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമാണോ

ആദായ നികുതിയ്ക്ക് ആവശ്യമായ ഒരു രേഖയായോ, കെവൈസി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തെളിവായോ ആണ് പലപ്പോഴും പാന്‍ കാര്‍ഡ് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ ഇത് മുതിര്‍ന്ന വ്യക്തികള്‍ക്കാണ് കൂടുതലും ആവശ്യം വരിക. എന്നാലും പാന്‍ കാര്‍ഡ് മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതല്ല. 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പാന്‍ കാര്‍ഡ് ലഭിക്കും.
കുട്ടികള്‍ക്ക് എപ്പോഴാണ് പാന്‍ കാര്‍ഡ് വേണ്ടത്?

1. കുട്ടിയുടെ പേരില്‍ നിക്ഷേപിക്കുകയാണെങ്കില്‍

2. നിക്ഷേപങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ നോമിനിയാക്കാന്‍.

3. കുട്ടിയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുമ്പോള്‍.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് വരുമാന സ്രോതസ്സ് ഉണ്ടെങ്കില്‍.

 

Leave a Reply

Your email address will not be published. Required fields are marked *