Now loading...
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ അവശേഷിക്കുന്ന സീറ്റുകൾ എത്രയെന്നു പരിശോധിക്കാം. ആദ്യ അലോട്ട്മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 സീറ്റുകളിലേയ്ക്കാണ് അലോട്ട്മെന്റ് നടത്തിയത്. ഇതിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്മെന്റ് ലഭിച്ചു. ആദ്യ അലോട്മെമെന്റിലൂടെ 1,21,743 വിദ്യാർത്ഥികൾ സ്ഥിര പ്രവേശനം നേടി. 99,525 വിദ്യാർത്ഥികൾ താൽക്കാലിക പ്രവേശനം നേടി. ഇതിന് ശേഷം മെറിറ്റ് ക്വാട്ടയിൽ 96,108 സീറ്റുകൾ ഇനി ബാക്കിയുണ്ട്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്.
സ്പോർട്സ് ക്വാട്ട ഒഴിവുകൾ 3508 ആണ്. മോഡൽ റെസിഡെൻഷ്യൽ സ്കൂൾ ഒഴിവുകൾ 494 ഒഴിവുകൾ ഉണ്ട്. ശേഷിക്കുന്ന അപേക്ഷകളുടെ എണ്ണം 163801ആണ്. ശേഷിക്കുന്ന മെറിറ്റ്സീറ്റുകൾ 100110. മാനേജ്മെന്റ് സീറ്റുകൾ- 38951. കമ്മ്യൂണിറ്റി സീറ്റുകൾ – 25322. അൺ-എയ്ഡഡ് സീറ്റുകൾ – 53326. ശേഷിക്കുന്ന ആകെ സീറ്റുകൾ -217709. ഒന്നാം അലോട്ട്മെന്റ് നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 പേർ താൽക്കാലിക പ്രവേശനവും നേടിയിട്ടുണ്ട്. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 27074 ആണ്.
ഒന്നാമത്തെ അലോട്ട്മെന്റിൽ സ്പോർട്സ് ക്വാട്ടയിൽപ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 2649. താൽക്കാലികപ്രവേശനം നേടിയവരുടെ എണ്ണം 2021. അലോട്ട്മെന്റ്നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 1430. ഒന്നാമത്തെ അലോട്ട്മെന്റിൽ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ പ്രവേശനം നേടിയവരുടെ വിവരങ്ങൾ ഇങ്ങനെ: സ്ഥിരപ്രവേശനം നേടിയവരുടെ എണ്ണം 914 ആണ്. താൽക്കാലിക പ്രവേശനം നേടിയവരുടെ എണ്ണം108. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ (നോൺ-ജോയിനിങ്ങ്) എണ്ണം 279 ആണ്.
Now loading...