Now loading...
തിരുവനന്തപുരം:ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കും അലോട്ട്‌മെന്റ് ലഭിച്ചവർക്ക് നാളെ വരെ ഫീസ് അടയ്കാം. അലോട്മെന്റ് റിസൾട്ട് http://lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഡിസംബർ 5 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണത്തിന് ഡിസംബർ 5, വൈകിട്ട് 5 മണി വരെ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 04712560362, 363, 364.
Now loading...