Now loading...
മോഹൻലാല്‍ നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007 ല്‍ പുറത്തെത്തിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വൻ ഉത്സവപ്രതീതിയിലാണ് മോഹൻലാല്‍ നായകനായ ചിത്രം വീണ്ടും എത്തിയിരിക്കുന്നത്. ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ സ്ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം.
വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്ത്തിയാണ് ചിത്രം കളക്ഷനില്‍ മുന്നേറിയത്. ഞായറാഴ്ച മാത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത് 70 ലക്ഷമാണ്. ആഗോള ബോക്സ് ഓഫീസില്‍ മൂന്ന് ദിവസത്തില്‍ 1.90 കോടിയാണ് ഛോട്ടാ മുംബൈ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കരുത്; എം സ്വരാജ്
ചിത്രത്തിൽ ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്, ബിജുക്കുട്ടന്, സായ് കുമാര്‍, രാജന് പി ദേവ്, വിനായകന്, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന് ഹനീഫ, ഭീമന് രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്, കൊച്ചുപ്രേമന്, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
The post ബോക്സ് ഓഫീസ് തൂക്കി ഛോട്ടാ മുംബൈ; കളക്ഷൻ റിപ്പോർട്ട് പുറത്ത് ! appeared first on Express Kerala.
Now loading...