May 2, 2025
Home » മത്സ്യഫെഡ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ

This job is posted from outside source. please Verify before any action

മത്സ്യഫെഡ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ

മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ) യോഗ്യതയുള്ളവരും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, 
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത.
ഉദ്യോഗാർഥികൾ അപേക്ഷകൾ അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 4ന് മുമ്പായി മത്സ്യഫെഡിന്റെ തിരുവനന്തുപരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ ഹാജരാക്കണം.
വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഫെഡ് നെറ്റ് ഫാക്ടറി ബിൽഡിംഗ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം- 695008
2) കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന് കീഴിൽ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിൽപ്പെട്ട ശ്രീ.മുണ്ടയോട്ട്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
+++++++
അപേക്ഷാഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *