Now loading...
കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടന് തന്നെ മര്‍ദിച്ചെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയുമുണ്ടായത് എന്ന് മാനേജര്‍ വി വിപിന്‍കുമാര്‍ പരാതിയില്‍ പറയുന്നത്. ഇന്ന് രാവിലെ തന്റെ ഫ്ലാറ്റില്‍ വന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മര്‍ദിച്ചത്. തന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും മാനേജര്‍ ആരോപിച്ചു.
Also Read: അല്‍ത്താഫ്- അനാര്‍ക്കലി കോമ്പോ വീണ്ടും! ‘ഇന്നസെന്റ്’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പലതരം ഫ്രസ്ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്ന് വിപിന്‍ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്ന് ഗോകുലം മൂവീസ് പിന്മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നത്. ആറ് വര്‍ഷമായി താന്‍ ഉണ്ണിയുടെ മാനേജരാണെന്നും വിപിന്‍ പറയുന്നു. 18 വര്‍ഷമായി താനൊരു സിനിമ പ്രവര്‍ത്തകനാണ്. പല സിനിമകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകള്‍ക്കും ഉണ്ണി മുകുന്ദനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിന്‍ പ്രതികരിച്ചു.
The post ‘മര്‍ദ്ദിക്കാന്‍ കാരണം നരിവേട്ടയെ പ്രശംസിച്ചത്’; നടന് ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ് appeared first on Express Kerala.
Now loading...