Now loading...
തിരുവനന്തപുരം: മലയാളം എഴുതാനും വായിക്കാനും അറിയാത്ത സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന ആഹ്വനവുമായി ഏപ്രിൽ 10 മുതൽ മെയ് 20വരെയാണ് പരിശീലനം. വൈകിട്ട് 3 മുതൽ 6 വരെയാണ് ക്ലാസ്. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാനുള്ള ബോധവൽക്കരണവും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും.
Now loading...