വൈറലായി ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’; എന്താണ് മിന്നൽ വള? ഉത്തരം നൽകി കൈതപ്രം Entertainment News

ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘നരിവേട്ട’. അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. തിയേറ്ററിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയിലെ ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’ എന്ന ഗാനം സോഷ്യൽ മീഡിയ റീലുകളിൽ തരംഗമാണ് സൃഷ്ടിച്ചത്.

ഈ പാട്ട് ഹിറ്റായതിന് പിന്നാലെ എന്താണ് ഈ ‘മിന്നൽ വള’ എന്ന ചോദ്യം എല്ലാവരും ചോദിച്ചിരുന്നു. കൈതപ്രം ആയിരുന്നു സിനിമയിലെ ഈ ഗാനം രചിച്ചിരുന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ ഇതിന് മറുപടി നൽകുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Also Read: പുതിയ അപ്ഡേറ്റുമായി കളങ്കാവൽ ടീം; പ്രതീക്ഷയോടെ ആരാധകർ

‘ശരിക്കും അത് കാളിദാസനിലാണ് പോയി എത്തിച്ചേരുക. ശ്രീരാമന്‍ സീതയോടുകൂടി ലങ്കയില്‍ നിന്ന് തിരിച്ചുവന്നത് പുഷ്പക വിമാനത്തിലാണ്. അന്നത്തെ വിമാനത്തില്‍ നിന്ന് കൈ പുറത്തേക്കിടാം. അങ്ങനെ സീത കൈ പുറത്തേക്കിട്ടപ്പോള്‍ മിന്നല്‍ കയ്യില്‍ കയറി ചുറ്റി. അതൊരു വളയായി മാറി. ഈ സങ്കല്‍പത്തെയാണ് ‘മിന്നല്‍വള കയ്യിലിട്ട പെണ്ണഴകേ’ എന്ന വരിയില്‍ ഉള്‍പ്പെടുത്തിയത്. അത് സീത തന്നെയാണ്. വേറൊരു ന്യായം കൂടിയുണ്ട് അവര്‍ (സീത) ഭൂമിപുത്രിയാണ്. ഇത് എര്‍ത്താണ്, മിന്നല്‍ കയറി കയ്യില്‍ ചുറ്റും’, കൈതപ്രം പറഞ്ഞു.

‘മിന്നല്‍വള’ എന്ന ഗാനം കംമ്പോസ് ചെയ്തിരിക്കുന്നത് ജേക്‌സ് ബിജോയിയാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറന്മൂട്, ചേരാൻ എന്നിവർക്ക് പുറമേ ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

The post വൈറലായി ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ’; എന്താണ് മിന്നൽ വള? ഉത്തരം നൽകി കൈതപ്രം appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *