സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ അവസരങ്ങൾ

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ അവസരങ്ങൾ


സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍  4500 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. അപ്രന്റീസ് തസ്തികയിലാണ് നിയമനങ്ങള്‍ നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അവസാന തീയതി ജൂണ്‍ 23.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ 4500 ഒഴിവുകള്‍. 

പ്രായപരിധി : 20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 മേയ് 31 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത :അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം. 
നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്‌കീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 800  അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 600 . ഭിന്നശേഷിക്കാര്‍ക്ക് 400  ഫീസുണ്ട്. ഇവക്ക് പുറമെ എല്ലാ ഫിസുകള്‍ക്കും 18 ശതമാനം ജിഎസ്ടിയും ബാധകമാണ്. 
തെരഞ്ഞെടുപ്പ് ഉദ്യോഗാര്‍ഥികള്‍ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. ബിഎഫ്എസ് ഐ സ്‌കില്‍ കൗണ്‍സില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയും, അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ ആദ്യത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് നീട്ടാനും സാധ്യതയുണ്ട്. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിക്കും. 

അപേക്ഷ വിവരങ്ങൾ
താല്‍പര്യമുള്ളവര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജൂണ്‍ 23 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്.  വെബ്‌സൈറ്റ്: centralbankofindia.co.in

Leave a Reply

Your email address will not be published. Required fields are marked *