Now loading...
തിരുവനന്തപുരം:ഹിന്ദുസ്‌ഥാൻ പെട്രോളിയം
കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ റിഫൈനറിയിൽ 63 ഒഴിവുകൾ ഉണ്ട്. അപേക്ഷ ഏപ്രിൽ 30വരെ ഓൺലൈനായി നൽകാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗത്തിൽ 3 വർഷ എൻജിനീയ റിങ് ഡിപ്ലോമ ഉള്ളവർക്കും ഫയർ ആൻഡ് സേഫ്റ്റിയിൽ ഏതെങ്കിലും സയൻസ് ബിരുദവും ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 25 വയസ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://hindustanpetroleum.com സന്ദർശിക്കുക.
Now loading...